പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതം, മൂന്ന് ദിവസത്തേക്ക് സേവനങ്ങള്‍ ലഭിക്കില്ല

passport seva

റിയാദ്: പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് ലഭ്യമാകില്ല. 2024 ഒക്ടോബര്‍ 19, ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 21, തിങ്കളാഴ്ച വരെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഒക്ടോബര്‍ 19ന് സൗദി സമയം വൈകിട്ട് 4.30 മുതല്‍ ഒക്ടോബര്‍ 21 തിങ്കളാഴ്ച സൗദി സമയം 3.30വരെ സേവനങ്ങള്‍ ലഭിക്കില്ല.

പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍, താല്‍ക്കാലിക പാസ്‌പോര്‍ട്ട്, മറ്റ് പിസിസി സേവനങ്ങള്‍ എന്നിവ ഒക്ടോബര്‍ 20 വരെ ലഭ്യമാകില്ലെന്നും എംബസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ട് പുതുക്കലിന് അപ്പോയിന്‍മെന്റ് ലഭിച്ചവര്‍ ഈ ദിവസങ്ങളില്‍ (അവധി ദിവസങ്ങള്‍ ഒഴികെ) വിഎഫ്എസ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

അതേസമയം കോണ്‍സുലാര്‍, വിസ സര്‍വീസുകള്‍ റിയാദിലെ ഉം അല്‍ ഹമാം വിഎഫ്എസ് സെന്ററില്‍ ഞായറാഴ്ച ലഭ്യമാകും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like