ദോഹ: ഖത്തറില്‍ ചില വാഹനങ്ങള്‍ കൂടി വാണിജ്യ മന്ത്രാലയം തിരികെ വിളിച്ചു. രാജ്യത്തെ മിനി ഡീലര്‍ഷിപ്പായ അല്‍ ഫര്‍ദാന്‍ ഓട്ടോമൊബൈല്‍സുമായി സഹകരിച്ചാണ് നടപടി. മിനി കണ്ട്രിമാന് എസ്, കണ്ട്രിമാന് ജെസിഡബ്ല്യു, ഏസ്മാന്, 3-ഡോര്‍ എസ്ഇ, 3-ഡോര്‍ എസ് എന്നിവയുടെ 2024 മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി മന്ത്രാലയം പ്രഖ്യാപിച്ചു. ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഇലക്ട്രോണിക്സിലെ സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരികെ വിളിച്ചത്. ഇത് വാഹനങ്ങളുടെ ബ്രേക്ക് പവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ പരാജയത്തിന് കാരണമാകാമെന്നാണ് കണ്ടെത്തല്‍.
അല്മാന മോട്ടോഴ്സ് കമ്പനി, ഖത്തറിന്റെ ഫോര്‍ഡ്, ലിങ്കണ് ഡീലര്‍ഷിപ്പ് എന്നിവയുമായി സഹകരിച്ച് ഫോര്‍ഡ് എക്സ്പെഡിഷന്, എക്സ്പ്ലോറര്‍, മുസ്താങ്, കുഗ, ടോറസ് എന്നിവയും ലിങ്കണ് ഏവിയേറ്റര്‍, നാവിഗേറ്റര്‍, കോര്‍സെയര്‍, 2020-2023 മോഡലുകളും മന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
