ദോഹ: ഖത്തറിൽ മെട്രോ എക്സ്പ്രസ്സിന്റെ സർവീസ് നീട്ടിയതായി മെട്രോ ട്രാം അധികൃതർ അറിയിച്ചു. താർഫത്-നോർത്ത് , വാദി, സീഫ് ലുസൈൽ-സൗത്ത് , ഫോക്സ് ഹിൽസ് -സൗത്ത്, നൈഫ എന്നീ ട്രാൻസ് സ്റ്റേഷനുകളിൽ ഇനിമുതൽ മെട്രോ എക്സ്പ്രസ്സിന്റെ സർവീസുകൾ ലഭ്യമാകും. ജൂൺ 30 മുതൽ സർവീസുകൾ പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മെട്രോ എക്സ്പ്രസ് സർവീസുകൾ എങ്ങനെ ഉപയോഗിക്കാം :
– കർവ ടാക്സി ഡൗൺലോഡ് ചെയ്യുക
– അതിൽ മെട്രോ എക്സ്പ്രസ് ടാബ് തിരഞ്ഞെടുക്കുക
– യാത്രക്കാരുടെ എണ്ണം സൂചിപ്പിക്കുക
– യാത്ര റിക്വസ്റ്റ് ചെയ്യുക, യാത്രക്കായി കാത്തിരിക്കുക
ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവ ഉപയോഗിക്കുന്നവർക്ക് സൗജന്യമായാണ് മെട്രോ എക്സ്പ്രസ് സർവീസുകൾ ലഭ്യമാകുകയെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
