ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധികളും വേനല്‍ അവധിയും കണക്കിലെടുത്താണിത്. ജൂണ്‍ 13, വ്യാഴാഴ്ച മുതല്‍ ജൂണ്‍ 20 വരെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ യാത്രകള്‍ സുഗമമാക്കുന്നതിനായി വിപുലമായി സജ്ജീകരണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
മുന്നറിയിപ്പുകള്‍ വിശദമായി അറിയാം:
1) ഓണ്‍ലൈന്‍ ചെക്ക്-ഇന്‍(Check-In Online) – വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കും. ഇത് ചെക്ക്-ഇന്‍ പ്രക്രിയ സുഗമവും വേഗത്തിലുള്ളതുമാക്കും. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കും
2) നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തുക(Arrive Early) – തടസ്സങ്ങളില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാന്‍, യാത്രക്കാര്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക. ഇത് ചെക്ക്-ഇന്‍, സെക്യൂരിറ്റി സ്‌ക്രീനിംഗ്, ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് സമയം അനുവദിക്കുന്നു.
3) സെല്‍ഫ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സേവനങ്ങള്‍ ഉപയോഗിക്കുക (Use Self-Service Check-In and Bag-Drop Servicse) – ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, ബാഗ്-ഡ്രോപ്പ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം, ഇതിലൂടെ യാത്രക്കാര്‍ക്ക് സ്വയം ചെക്ക്-ഇന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസുകളും ബാഗ് ടാഗുകളും ടാഗും പ്രിന്റ് ചെയ്യാനും സാധിക്കും . യാത്രക്കാരുടെ ബാഗുകള്‍, ബാഗ് ഡ്രോപ്പ് കൗണ്ടറില്‍ നിക്ഷേപിക്കാനും കഴിയും. സെല്‍ഫ് ചെക്ക്-ഇന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയം കുറയ്ക്കാന്‍ യാത്രക്കാരെ സഹായിക്കും
4) ഇ-ഗേറ്റ് മെഷീനുകള്‍(E-Gate Machinse) – വേഗത്തിലുള്ള ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി 18 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിമാനത്താവളത്തിന്റെ ഇ-ഗേറ്റ് മെഷീനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. മെഷീനുകള്‍ ഇമിഗ്രേഷന്‍ പ്രക്രിയയെ കാര്യക്ഷമമാക്കുന്നു, ഇത് ഡിപ്പാര്‍ച്ചര്‍ ഏരിയയിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ സഹായിക്കും
5) ചെക്ക്-ഇന്‍, ബോര്‍ഡിംഗ് ക്ലോഷര്‍ സമയം(Check-In and Boarding Closure Time) – വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ അവസാനിക്കുകയും വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് അവസാനിക്കുകയും ചെയ്യും. യാത്രക്കാര്‍ ചെക്ക്-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതായി ഉറപ്പാക്കുകയും സമയക്രമങ്ങള്‍ കൃത്യമായി പരിശോധിച്ച് പുറപ്പെടല്‍ ഗേറ്റിലേക്ക് എത്തുകയും ചെയ്യണം.
6) ബാഗേജ് അലവന്‍സും ഭാര നിയന്ത്രണങ്ങളും(Baggage Allowance and Weight Restrictiosn)- യാത്രക്കാര്‍ അവരുടെ എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുള്ള ബാഗേജ് അലവന്‍സും ഭാര നിയന്ത്രണങ്ങളും പാലിക്കണം. ചെക്ക്-ഇന്‍ പ്രക്രിയയ്ക്കിടെ അധിക ഫീസോ കാലതാമസമോ ഒഴിവാക്കാന്‍ നിയുക്ത ഭാരം പാലിക്കേണ്ടത് അത്യാവശ്യമാണ്.
7) നിലവാരമില്ലാത്ത ലഗേജ് ഒഴിവാക്കുക(Avoid Non-Standard Luggage) – സുരക്ഷാ സ്‌ക്രീനിംഗിലും ബോര്‍ഡിംഗ് പ്രക്രിയകളിലും തടസ്സമാകുന്ന നിലവാരമില്ലാത്തതോ വലിപ്പമുള്ളതോ ആയ ലഗേജുമായി ഒഴിവാക്കുക.
8) ഡ്രോപ്പ് ഓഫുകളും പിക്ക്-അപ്പുകളും(Drop Offs and Pick-Usp)- പിക്ക്-അപ്പുകള്‍ക്കും ഡ്രോപ്പ്-ഓഫുകള്‍ക്കുമായി ഹ്രസ്വകാല കാര്‍ പാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍പോര്‍ട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനും അനുയോജ്യമാകുമ്പോള്‍ പൊതുഗതാഗത ഓപ്ഷനുകളും ഉപയോഗിക്കാം.
