കുവൈറ്റ് സിറ്റി : കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും വിദേശത്ത് നിന്ന്, വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് കൊണ്ടുവരുന്ന പ്രവാസികളെ മാറ്റുന്നതിനും അധിക ഫീസ് ചുമത്തുന്നതിനുമുള്ള സംവിധാനം ഭേദഗതി ചെയ്യാന്‍ തീരുമാനം.
പെര്‍മിറ്റ് നടപടികള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അംഗീകാരം നല്‍കി. അല്‍-സെയാസ്സ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യവസ്ഥകള്‍ പ്രകാരം ഓരോ വര്‍ക്ക് പെര്‍മിറ്റിനും 150 കുവൈത്തി ദിനാര്‍ അധിക ഫീസ് ഈടാക്കും.
