മണിക്കൂറിൽ 30 കി.മീ മാത്രം; മുന്നറിയിപ്പുമായി അഷ്‌ഗാൽ

InShot 20260829 211119232

ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, സ്കൂൾ മേഖലകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തറിലെ പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗാൽ). മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗത പരിധി പാലിക്കണമെന്നും അഷ്‌ഗാൽ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക, കാൽനടയാത്രക്കാർക്കുള്ള പാതകൾ (ക്രോസ്‌വാക്കുകൾ) തടസ്സപ്പെടുത്താതിരിക്കുക, വിദ്യാർത്ഥികൾ സ്കൂൾ ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ബസിനെ മറികടക്കാതിരിക്കുക എന്നിവ ഡ്രൈവർമാർ നിർബന്ധമായും ശ്രദ്ധിക്കണം. കുട്ടികൾ കാൽനടയാത്രക്കാർക്കായി പ്രത്യേകം അടയാളപ്പെടുത്തിയ പാതകൾ (പെഡസ്ട്രിയൻ ക്രോസിംഗുകൾ) തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading