ഖത്തറിന് നേരെ ഇന്നും വ്യോമാക്രമണം; ഒരു കുട്ടിക്ക് പരിക്കേറ്റു

1q 30

ദോഹ: ഖത്തറിനെ ലക്ഷ്യമാക്കി ഇന്നും ഇറാന്റെ വ്യോമാക്രമണം. രാജ്യത്തെ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങളെ പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം പ്രതിരോധിച്ചതിന് പിന്നാലെ മിസൈല്‍ അവശിഷ്ടങ്ങള്‍ (shrapnel) വീണ് ഒരു കുട്ടിക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന്, ജൂലൈ 17, വെള്ളിയാഴ്ച രാവിലെയാണ് രാജ്യത്തിന് നേരെ ഇറാനിയന്‍ ആക്രമണമുണ്ടായത്. പുലര്‍ച്ചെ 3.28ഓടെയായിരുന്നു ആക്രമണം.

അതേസമയം ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും, നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നോ വിശ്വസനീയമല്ലാത്ത വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നോ വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Qatari Ministry of Defense announces the continued response of the armed forces to a number of aerial attacks targeting the State of Qatar. The Ministry of Interior confirmed that a child was injured by shrapnel resulting from interception operations, and that he is receiving the necessary medical care.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading