ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (PHCC) കമ്മ്യൂണിറ്റി ബ്രെസ്റ്റ്ഫീഡിംഗ് സപ്പോര്‍ട്ട് ലൈന്‍ ആരംഭിച്ചു. പ്രസവശേഷം അമ്മമാര്‍ക്ക് തുടര്‍ച്ചയായ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ വഴിയാണ് സേവനം ആരംഭിച്ചത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമുള്ള അമ്മമാരുടെ പരിചരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് ഓപ്പറേഷന്‍സ് ആന്‍ഡ് ക്ലിനിക്കല്‍ അഫയേഴ്സ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടറും പിഎച്ച്‌സിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സാമിയ അഹമ്മദ് അല്‍ അബ്ദുല്ല പറഞ്ഞു.ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ (ഞായറാഴ്ച മുതല്‍ വ്യാഴം വരെ) രാവിലെ 7:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ (16000) വഴി യോഗ്യതയുള്ള പിഎച്ച്‌സിസി മിഡ്വൈഫുമാര്‍ സേവനം നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
