റമദാന്‍: 1000 നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറച്ച് ഖത്തര്‍

1q 8

ദോഹ: ഖത്തറില്‍ റമദാനോട് അനുബന്ധിച്ച് ആയിരം നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും ജീവിതഭാരം ലഘൂകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

ഡിസ്‌കൗണ്ട് ഉള്ള സാധനങ്ങള്‍ക്ക് എല്ലാ ഷോപ്പുകളിലും സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കും. ഇനിഷ്യേറ്റീവ് സ്റ്റിക്കര്‍ കണ്ടെത്തി ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും.

മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, എണ്ണ, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, പേപ്പര്‍ ടവലുകള്‍, അലുമിനിയം ഫോയില്‍, ഡിറ്റര്‍ജന്റുകള്‍, വാഷിംഗ് പൗഡറുകള്‍, റമദാനില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കള്‍ ഉള്‍പ്പെടെ വിവിധ അവശ്യ ഉപഭോക്തൃ വസ്തുക്കള്‍ക്ക് വിലക്കുറച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ വാണിജ്യ ഔട്ട്‌ലെറ്റുകള്‍ അംഗീകൃത വിലകള്‍ പാലിക്കുന്നുണ്ടോയെന്ന് മന്ത്രാലയം തുടര്‍ച്ചയായി നിരീക്ഷിക്കും. ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് വഴി അറിയിക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading