ദോഹ: ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ദേശീയ ആരോഗ്യ മേഖലയിലെ ജോലികളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് രണ്ട് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടര്‍മാരുടെ ലൈസന്‍സാണ് മുന്‍കരുതലായി പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
നിയമലംഘനം നടത്തിയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിയമം പാലിക്കാത്ത പ്രാക്ടീഷണര്‍മാര്‍ക്കുമെതിരെ നിയമ നടപടികളും പുരോഗമിക്കുകയാണ്. അതേസമയം ശിക്ഷ നേരിടേണ്ടിവന്നവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
