ദോഹ: ഖത്തറില്‍ മെട്രാഷ് ആപ്പിലൂടെ യാത്രാ നിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ അറിയാനാവും. ലളിതമായ ഘട്ടത്തിലൂടെ എളുപ്പത്തില്‍ ഇപ്പോള്‍ ട്രാവല്‍ബാന്‍ അറിയാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. മെട്രാഷ് ആപ്പില്‍ ആദ്യം കാണുന്ന എന്‍ക്വയറി സര്‍വീസില്‍ ക്ലിക്ക് ചെയ്ത് സേവനങ്ങള്‍ ലഭിക്കും. തുടര്‍ന്ന് ലഭിക്കുന്ന ടാബില്‍ നിന്ന് ട്രാവല്‍ ബാന്‍ സെലക്ട് ചെയ്ത് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
