ഖത്തറില്‍ ചില ജിഎംസി യുക്കോണ്‍, സിയറ, കാഡിലാക് എസ്‌കലേഡ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

commerce ministry al

ദോഹ: ഖത്തര്‍ വിപണിയില്‍ നിന്ന് ജിഎംസി യുക്കോണ്‍, സിയറ 2021-2024 മോഡല്‍, കാഡിലാക് എസ്‌കലേഡ്, 2021-2024 മോഡല്‍ എന്നിവ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു.

വാഹനങ്ങളിലെ പിസ്റ്റണ്‍ റോഡ്, ക്രാങ്ക്ഷാഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള 6.2 എല്‍ എഞ്ചിന്‍ ഘടകങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്. അറ്റകുറ്റപ്പണികള്‍ തുടരുന്നതിന് ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like