ചട്ടങ്ങള്‍ ലംഘിച്ചു; ഖത്തറിലെ ഒരു റെസ്‌റ്റോറന്റും ബേക്കറിയും മന്ത്രാലയം അടച്ചുപൂട്ടി

closed

ദോഹ: ഖത്തറില്‍ ആരോഗ്യ ചട്ടങ്ങള്‍ ലംഘിച്ചതിന് രണ്ട് ഭക്ഷ്യസ്ഥാപനങ്ങള്‍ കൂടി അടച്ചുപൂട്ടി. മുഐതര്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന WD അല്‍ ഹുസൈന്‍ റെസ്റ്റോറന്റും WD അല്‍ ഹുസൈന്‍ ബേക്കറിയുമാണ് പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചത്. സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം ലംഘിച്ചതിനാണ് നടപടി.

ഭക്ഷ്യ സ്ഥാപനങ്ങള്‍ നിയമങ്ങളും ആരോഗ്യ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

പ്രാണികളുടെ സാന്നിധ്യം, ആവശ്യമായ ലൈസന്‍സില്ലാതെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉത്പാദനവും വില്‍പ്പനയും, ലൈസന്‍സില്ലാത്ത ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കിയുള്ള വില്‍പ്പന, ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യാന്‍ ആളുകളെ നിയമിച്ചു തുടങ്ങിയ നിയമലംഘനങ്ങള്‍ രണ്ട് രണ്ട് ഭക്ഷ്യ സ്ഥാപനങ്ങളിലും കണ്ടെത്തി.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളു പരാതികളും 16000 എന്ന കോള്‍ സെന്റര്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading