ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്

InShot 20250624 121319197

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (HIA) പ്രവർത്തനം സാധരണ നിലയിലേക്ക് എത്തുന്നു. യാത്രക്കാരോടും സന്ദർശകരോടും അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

ഇന്നലെ, ജൂൺ 23 തിങ്കളാഴ്ച ഖത്തറിനു മുകളിലൂടെ താൽക്കാലിക വ്യോമാതിർത്തി അടച്ചതിനുശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നുവെന്ൻ വിമാനത്താവളം അറിയിച്ചു. വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ഹമദ് വിമാനത്താവളത്തിലേക്കുള്ള ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു. 

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading