ദോഹ: ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈല്‍ ആക്രമണം ഖത്തര്‍ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആര്‍ക്കും പരിക്കുകളോ അപകടങ്ങളോ ഉണ്ടായില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
‘ദൈവത്തിന് നന്ദി, സായുധ സേനയുടെ ജാഗ്രതയും സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും കാരണം, സംഭവത്തില്‍ മരണങ്ങളോ പരിക്കുകളോ ഉണ്ടായില്ല.’- ഖത്തര്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും മറ്റ് പ്രദേശങ്ങളും സുരക്ഷിതമാണെന്നും ഏത് ഭീഷണിയെയും നേരിടാന്‍ ഖത്തര്‍ സായുധ സേന എപ്പോഴും സജ്ജമാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും മമാത്രം വിശ്വസിക്കണമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
