12 വയസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 60കാരന് 145 വര്‍ഷം കഠിനതടവ് വിധിച്ച് സ്‌പെഷ്യല്‍ കോടതി

1q 71

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 60കാരന് 145 വര്‍ഷം കഠിനതടവ് വിധിച്ചു. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കൃഷ്ണനാണ് കഠിന തടവ് വിധിച്ചത്.

2022-23 കാലയളവില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് മിഠായി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading