സ്വര്‍ണപ്പണയ വായ്പകളില്‍ പുതിയ നിയന്ത്രണം: പണയം പുതുക്കാന്‍ ഇനി എളുപ്പമല്ല

1q 102

തിരുവനന്തപുരം: സ്വര്‍ണപ്പണയ വായ്പകളില്‍ റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒരിക്കല്‍ സ്വര്‍ണം പണയം വച്ചാല്‍ പലിശയടച്ച് പുതുക്കുന്ന രീതി അവസാനിപ്പിച്ചു. ഇത് ഒട്ടേറെ പേര്‍ക്ക് തിരിച്ചടിയാണ്. വായ്പയെടുത്ത തുകയും പലിശയും അടക്കം മുഴുവന്‍ തുകയും അടച്ച് ലോണ്‍ ക്ലോസ് ചെയ്ത ശേഷം അടുത്ത ദിവസം മാത്രമേ പുതിയ വായ്പയെടുക്കാനാകൂ. ഇതോടെ സ്വര്‍ണത്തിന്റെ ശുദ്ധി പരിശോധന അടക്കമുള്ള നടപടി ക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കും. ഇവയ്‌ക്കെല്ലാം പണം നല്‍കണം.

പ്രോസസിങ് ഫീസും വര്‍ധിക്കും. പുതുക്കുമ്പോള്‍, മുന്‍പു പണയം വച്ച സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിച്ചതിന് ആനുപാതികമായി കൂടുതല്‍ തുക ലഭിക്കുകയും ആ തുക ഉപയോഗിച്ചു പലിശ നല്‍കുകയും ചെയ്യുന്ന ‘എവര്‍ ഗ്രീനിങ്’ രീതിയും അവസാനിക്കും. പുതിയ സ്വര്‍ണപ്പണയ വായ്പകള്‍ അനുവദിക്കുമ്പോള്‍, വായ്പയെടുക്കുന്ന ആളിന്റെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും എന്താവശ്യത്തിനാണോ വായ്പയെടുത്തത് അതിനുമാത്രം തുക ചെലവഴിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ബാങ്ക് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ സ്വര്‍ണ വായ്പയെടുക്കാന്‍ എത്തുന്നവര്‍ക്കു വായ്പ നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്. വായ്പ അനുവദിക്കുന്നതിനു കാലതാമസം ഉണ്ടാകാനും സാധ്യതയുണ്ട്. കോയിന്‍ രൂപത്തിലുള്ള സ്വര്‍ണം പരമാവധി 50 ഗ്രാം വരെ മാത്രമേ പണയമെടുക്കാവൂ, ബാങ്കുകള്‍ വിതരണം ചെയ്ത കോയിനുകള്‍ മാത്രമേ പണയമായി സ്വീകരിക്കാവൂ തുടങ്ങിയ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading