ദോഹ: ഖത്തര്‍ അമീറിന്റെ ഡീപ്പ് ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, അമേരിക്കന്‍ കമാന്‍ഡര്‍-ഇന്‍-ചീഫിനെ ‘മിഡില്‍ ഈസ്റ്റിലേക്ക്’ ക്ഷണിച്ചതില്‍ ഖേദിക്കുന്നുവെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞെന്ന അവകാശവാദവുമായുള്ള ഒരു വിഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ട്രംപിനെ കള്ളനെന്ന് വിശേഷിപ്പിച്ച് ആരംഭിക്കുന്നതാണ് വിഡിയോ. രാജ്യത്തേയ്ക്ക് ട്രംപിനെ ക്ഷണിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. സഹകരണം ചര്‍ച്ച ചെയ്യാനല്ല, ആദരവ് സ്വീകരിക്കാനാണ് അദ്ദേഹം വന്നത്’ എന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറയുന്നതായാണ് വ്യാജ വിഡിയോ. എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്പ് ഫേക്ക് വീഡിയോയാണിത്.
വൈറല്‍ വിഡിയോയിലെ സ്‌ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ എന്നും വ്യക്തമായി. വിഡിയോ സൂക്ഷ്മ പരിശോധന നടത്തിയപ്പോള്‍ ഖത്തര്‍ അമീറിന്റെ ചുണ്ടിന്റെ ചലനങ്ങളും വിഡിയോയിലെ ശബ്ദരേഖയും വ്യത്യസ്തമാണെന്നും വ്യക്തമായി. ഇത് വിഡിയോയിലെ ശബ്ദം എഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാകാമെന്നും വിഡിയോയിലെ ഓഡിയോ എഐ നിര്‍മിതമാണെന്നും വ്യക്തമായി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
