മസ്‌കത്ത്: ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. നഗരത്തിലും പരിസര പ്രദേശങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവര്‍ക്ക് 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവും വിധിക്കുമെന്നുംഅധികൃതര്‍ വ്യക്തമാക്കി.
നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തില്‍ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കും. ഈ സാഹചര്യത്തിലാണ് നഗരസഭ മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. അതേസമയം മറയുള്ള ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കുന്നതില്‍ കുഴപ്പമില്ല.
മൂന്ന് നിലയില്‍ കൂടുതല്‍ ഉയരുമുള്ള താമസ കെട്ടിടങ്ങളില്‍ ഓരോ ഫ്‌ലാറ്റുകള്‍ക്കും പ്രത്യേകം ബാല്‍ക്കണികള്‍ ഉറപ്പുവരുത്തണമെന്നും നഗരസഭ നിര്‍ദേശിച്ചു. ഫ്‌ലാറ്റുകളുടെ രൂപകല്‍പനക്ക് അനുസരിച്ചാണ് ബാല്‍ക്കണി ഒരുക്കേണ്ടത്. ഇത്തരം ബാല്‍ക്കണികളില്‍ ആവശ്യമായ മറകള്‍ ഉറപ്പുവരുത്തുകയും വേണം. ബാല്‍ക്കണികള്‍ മറയ്ക്കുന്നതിന് മെറ്റല്‍ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
