ദോഹ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തര്‍ ആഹ്വാനം ചെയ്തു. വിവേകത്തിന് മുന്‍ഗണന നല്‍കണം. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചര്‍ച്ചകള്‍ നടത്തിയും പ്രതിസന്ധി പരിഹാരത്തിന്റെയും തത്വങ്ങളെ മാനിക്കാനും ഖത്തര്‍ ആഹ്വാനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
