ദോഹ: ഖത്തറിലെ സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗം നാളെ താല്‍ക്കാലികമായി അടച്ചിടും. നാളെ, മെയ് 2 വെള്ളിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാവിലെ 10 വരെ പത്ത് മണിക്കൂര്‍ നേരത്തേക്കാണ് ഗതാഗത നിയന്ത്രണം. ജെറി ബു അവ്സെജ സ്ട്രീറ്റില്‍ നിന്ന് ഇസ്ഗാവ സ്ട്രീറ്റ് വരെയുള്ള സെക്രീറ്റ് സ്ട്രീറ്റിന്റെ ഒരു ഭാഗത്താണ് നിയന്ത്രണം.
അസ്ഫാല്‍റ്റ് ലെയര്‍ വര്‍ക്കുകളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഈ സമയത്ത്, സെക്രീറ്റ് സ്ട്രീറ്റിലെ ഉപയോക്താക്കള്‍ ജെറി ബു അവ്സെജ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് ഇസ്ഗാവ സ്ട്രീറ്റ്, ഗരാഫത്ത് അല്‍ റയ്യാന്‍ സ്ട്രീറ്റ്, ജാസിം ബിന്‍ താനി ബിന്‍ ജാസിം അല്‍ താനി സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
