ദുബായ്: യുഎഇയില്‍ ഓട്ടിസം ബാധിതയായ എട്ടു വയസ്സുകാരിയെ മുത്തശ്ശി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ മുത്തശ്ശിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയെ വസ്ത്രം മാറാന്‍ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നും പോലീസ് പറയുന്നു. അഫ്ഗാന്‍ സ്വദേശിയാണ് പെണ്‍കുട്ടി. സമീപത്തുള്ള പള്ളിയിലെ ഇമാമായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. സംഭവത്തില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്ത് താന്‍ പുറത്തായിരുന്നെന്നും തിരിച്ചെത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന മകളെയാണ് കണ്ടതെന്നും പിതാവ് പോലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.
ഓട്ടിസം ബാധിതയായ മകളെ നോക്കാനായാണ് തന്റെ മാതാപിതാക്കളെ സന്ദര്‍ശന വിസയില്‍ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പിതാവ് പറയുന്നു. കുട്ടിയെ പരിചരിക്കുന്ന കാര്യത്തില്‍ മുത്തശ്ശി നിരന്തരം വഴക്കിടാറുണ്ടെന്നും അതിനാലാണ് ഇവരെ സംശയിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം നടന്നതായി വിവരം ലഭിച്ച ഉടന്‍ തന്നെ ക്രമിനല്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഫോറന്‍സിക് ഉദ്യോഗസ്ഥരെയും ദുബായ് പോലീസ് സ്ഥലത്തേക്ക് അയച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ ജീവനോടെ അവസാനം കണ്ടത് മുത്തശ്ശിയാണ്. മുത്തശ്ശി കുറ്റം സമ്മതിക്കുകയും ചെയ്തു.
കുട്ടിയുടെ അസുഖം തന്നെ മടുപ്പിച്ചതായും ഈ അവസ്ഥയില്‍ നിന്ന് തന്റെ മകനെ മോചിപ്പിക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞു. കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കൂടുതല്‍ നിയമ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ അധികൃതരുടെ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കേസിന്റെ വിചാരണ ആരംഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
