ദോഹ: ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യത. നാളെ, ഏപ്രില്‍ 15 ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ ശക്തമായ കാറ്റ് നീണ്ടുനില്‍ക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശിയേക്കും. ഇത് ദൃശ്യപരത കുറയ്ക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
3 മുതല്‍ 8 അടി വരെ ഉയരത്തിലും ചിലപ്പോള്‍ 12 അടി വരെ ഉയരത്തിലും തിരമാലകള്‍ ഉണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു. സമുദ്ര മുന്നറിയിപ്പ് എല്ലാവര്‍ക്കും ബാധകമാണ്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
