ദോഹ: വ്യക്തിഗത വിവരങ്ങൾ (ഡാറ്റാ) ചോർന്നതിനെ തുടർന്ന് ഖത്തറിൽ പ്രാദേശിക നിർമാണ കമ്പനിക്കെതിരെ നടപടി. സ്വകാര്യതാ ലംഘനത്തിന് ഖത്തർ സൈബർ സുരക്ഷാ ഏജൻസിയാണ് നടപടിയെടുത്തത്. കൺട്രോളറുടെ ബാധ്യതകളും വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ് നിയന്ത്രണങ്ങളും സംബന്ധിച്ച ആർട്ടിക്കിൾ നമ്പർ 8, 11, 13, 14 ലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി.
ഏജൻസിയുടെ നാഷണൽ ഡാറ്റ പ്രൈവസി ഓഫീസ് (NDPO) കമ്പനിക്കെതിരെ 2024 ലെ നമ്പർ 3 പ്രകാരം നിർബന്ധിത തീരുമാനവും പുറപ്പെടുവിച്ചു. തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ, കമ്പനി അതിന്റെ ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണം. ഡാറ്റ സംരക്ഷണ നടപടികൾ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഏജൻസി നിർദേശിച്ചു. അതേസമയം കമ്പനിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
