ഫാമിലി വീസ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപയുടെ തട്ടിപ്പ്; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ഭര്‍ത്താവ് അറസ്റ്റില്‍

2ss 1

വയനാട്: വീസ തട്ടിപ്പ് കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോണ്‍സനാണ് അറസ്റ്റിലായത്. യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസില്‍ അന്ന ഗ്രേസും പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നാല് എഫ്‌ഐആര്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്‌ഐആറുകള്‍ എന്ന് അന്ന പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല, വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്ന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്നയെ ഫോളോ ചെയ്യുന്നത്. എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക് എന്ന അടികുറിപ്പോടെയാണ് അന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like