ദുബായ്: ദുബായില്‍ ഗോള്‍ഡ് സൂഖിന് സമീപമുള്ള വാണിജ്യ കെട്ടിടത്തില്‍ തീപിടിച്ചു. ഇന്ന്, ബുധനാഴ്ച രാവിലെ 11.20ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗോള്‍ഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിന് അടുത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെയും സമീപ പ്രദേശങ്ങളിലെ കടകളിലെയും ആളുകളെ ഒഴിപ്പിച്ചു.
മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് പടര്‍ന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. അതേസമയം കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
