ഐക്യദാര്‍ഢ്യം; ഫലസ്തീന്‍ ബാഗുമായി പ്രിയങ്കാഗാന്ധി ലോക്‌സഭയില്‍

priyanka 2

ഡല്‍ഹി: ഫലസ്തീന്‍ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ എത്തി. ബാഗുമായി എത്തിയ പ്രിയങ്കയുടെ ഫോട്ടോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഫലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് അല്‍ റാസിക് അബു ജാസിറുമായി പ്രിയങ്കാ ഗാന്ധി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഫലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണയും അറിയിച്ചതായാണ് വിവരം. ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ചയില്‍ നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഗസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിലും ഇന്ത്യ പ്രധാന പങ്ക് വഹിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading