ഖത്തറില്‍ തൊഴില്‍പരമായ തട്ടിപ്പുകള്‍ക്കും തെറ്റായ വിവരങ്ങള്‍ക്കും കടുത്ത പിഴ

aa

ദോഹ: ഖത്തറില്‍ തൊഴില്‍പരമായ തട്ടിപ്പുകള്‍ക്കെതിരെ കടുത്ത നടപടികളുമായി തൊഴില്‍ മന്ത്രാലയം. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവോ ഒരു ദശലക്ഷം ഖത്തര്‍ റിയാലില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും. ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നത് എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2024ലെ സ്വകാര്യമേഖലാ തൊഴില്‍ പ്രാദേശികവല്‍ക്കരണത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like