ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ചോലയില്‍ രഹനാസ് (43), നേപ്പാള്‍ പൗരന്‍ മണ്ഡല്‍ സകല്‍ ദേവ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മറ്റൊരു നേപ്പാള്‍ സ്വദേശിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ ഇവര്‍ സഞ്ചരിച്ച വാഹനമിടിക്കുകയായിരുന്നു. ഖത്തറിലെ സ്റ്റാര്‍ വാള്‍ട്ട് കമ്പനിയില്‍ ജീവനക്കാരായിരുന്നു ഇവര്‍. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെയായിരുന്നു അപകടം.
വരട്ടിയോടന്‍ അബ്ദുല്‍ വഹിദിന്റെയും ചോലയില്‍ ഖദീജയുടെയും മകനാണ് രഹ്നാസ്. ഭാര്യ ശരീഫ. മക്കള്‍ : മിന്ഹ ഫാത്തിമ (13) സൈനുല്‍ ഫാരിസ്(9) സാഖിഫ് ഐമന്‍ (2). ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
