ദോഹ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിൽ വൻ ജനപങ്കാളിത്തത്തോടെ സംസ്കാര ചടങ്ങുകൾ നടന്നു. ഖത്തറിലെ ഇമാം അബ്ദുൾ വഹാബ് പള്ളിയിലാണ് ചടങ്ങുകൾ നടന്നത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി സംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ടെഹ്‌റാനിലെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഹനിയയുടെ മൃതദേഹം വ്യാഴാഴ്ചയാണ് ദോഹയിലെത്തിച്ചത്. ദോഹയിൽ നടന്ന പ്രാർത്ഥനയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച ഇറാനിൽ വെച്ചാണ് ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
