അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. അബുദാബിയില്‍ നിന്ന് മംഗളൂരു, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. ആഗസ്ത് മുതല്‍ കുറഞ്ഞ നിരക്കില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാന കമ്പനി അറിയിച്ചു. ഓഗസ്റ്റ് 1 മുതല്‍ ബംഗളൂരുവിനും അബുദാബിക്കുമിടയില്‍ ആഴ്ചയില്‍ ആറ് തവണ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എയര്‍ലൈന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അബുദാബിയില്‍ നിന്ന് മംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ വിമാന നിരക്ക് യഥാക്രമം 353 ദിര്‍ഹം, 330 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. യുഎഇ യാത്രക്കാര്‍ക്ക് മടക്കയാത്രാ നിരക്ക് 843 ദിര്‍ഹം വരെ കുറവായിരിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
