ബലിപെരുന്നാള്‍ അവധി; ഖത്തറില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രം

IMG 20240612 WA0018

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ദിവസങ്ങളില്‍ ജനന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രം. സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കൂവെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml അപേക്ഷ സമര്‍പ്പിക്കാം.

സര്‍ട്ടിഫിക്കറ്റുകള്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വുമണ്‍സ് ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ നവജാതശിശു രജിസ്‌ട്രേഷന്‍ ഓഫീസില്‍ ലഭ്യമാകും. അല്ലെങ്കില്‍ ഖത്തര്‍ പോസ്റ്റിലൂടെ വിതരണം ചെയ്യും.

ഈദ് അവധി ദിവസങ്ങളില്‍ മരണ സര്‍ട്ടിഫിക്കറ്റുകള്‍ രാവിലെ 8.30 മുതല്‍ 12 മണിവരെ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസ് ഓഫീസില്‍ ലഭ്യമാകും. അവധി ദിവസങ്ങളില്‍ ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading