കത്താറയിലെ ബലിപെരുന്നാള്‍ പരിപാടി അറിയാം; വിശദമായി

IMG 20240612 WA0020

ദോഹ: ഖത്തറിലെ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ഈദ് അല്‍ അദ്ഹ( ബലിപെരുന്നാള്‍) ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 16, ഞായറാഴ്ച മുതല്‍ പരിപാടികള്‍ ആരംഭിക്കും.

‘ദി ഗാര്‍ഡന്‍ ഓഫ് ഡ്രീംസ്’ എന്ന നാടകം ഉള്‍പ്പെടെ വിവിധ സംഗീത-നാടക പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കുമെന്ന് കത്താറ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചൈന, സിറിയ, മൊറോക്കോ, ജോര്‍ദാന്‍, കൂടാതെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രകടനങ്ങളും പരമ്പരാഗത ഖത്തരി അര്‍ദ്ധ നൃത്തവും പോലീസ് മ്യൂസിക് ബാന്‍ഡിന്റെ ഷോയും ഉണ്ടായിരിക്കും.

ഡ്രോയിംഗ്, കളറിംഗ്, ക്രാഫ്റ്റ്സ്, ഒറിഗാമി വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങി കുട്ടികള്‍ക്കായി വിപുലമായ കലാ ശില്‍പശാലകളും ഈദ് അല്‍ അദ്ഹ പ്രോഗ്രാമില്‍ അവതരിപ്പിക്കും.

കത്താറയുടെ നിയുക്ത സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ‘ഈദിയ’ (ഈദ് സമ്മാനങ്ങള്‍) വിതരണം ചെയ്യും. ഈദിന്റെ മൂന്ന് ദിവസങ്ങളില്‍, കത്താറ കോര്‍ണിഷില്‍ പൊതുജനങ്ങള്‍ക്കായി രാത്രി 10 മണിക്ക് വെടിക്കെട്ട് നടത്തും. വെടിക്കെട്ട് പത്ത് മിനിറ്റ് നീണ്ടുനില്‍ക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading