ജ്വല്ലറിയിലെ മോഷണം;  ബഹ്റൈനിൽ  യുവാവിനും യുവതിക്കുമെതിരെ കേസ്

img 20240511 wa0034

മനാമ: മനാമ മാര്‍ക്കറ്റിലെ ഒരു കടയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ വിചാരണയ്ക്ക് വിട്ടു.ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കയിതിന് പിന്നാലെയാണ് നടപടി. അറബ് യുവാവും യൂറോപ്യന്‍ യുവതിയുമാണ് പിടിയിലായത്. നിലവില്‍ പ്രതികള്‍ വിചാരണത്തടവിലാണ്.

ഏകദേശം 2,125 ബിഡി വിലയുള്ള ആഭരണങ്ങള്‍ മോഷണം പോയതായി നുഐം പോലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

സിസിടിവി അടിസ്ഥാനത്തില്‍ നടത്തിയ വ്യാപക തിരച്ചിലാണ് പ്രതികള്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ ക്രൂരമായ മോഷണക്കുറ്റം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

You May Also Like