വാര്‍ത്ത വ്യാജം; ഗ്രീന്‍ ലെയ്സ് വിംഗ് പ്രാണികള്‍ വിഷ ജീവികളല്ല

img 20240409 wa0052

ദോഹ: ഖത്തറില്‍ അടുത്തിടെ കണ്ടെത്തിയ ഗ്രീന്‍ ലെയ്സ് വിംഗ് പ്രാണികള്‍ അപകടകാരികളല്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ക്രിസോപ്പ പല്ലെന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രാണികളാണിവ. പ്രാണികള്‍ വിഷരഹിത ജീവികളാണെന്നും പരിസ്ഥിതി സൗഹൃദവമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവ രോഗം പടര്‍ത്തുന്നവ അല്ല. ഇത്തരം പ്രാണികള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടം ഉണ്ടാക്കുന്നവയല്ലെന്നും  മന്ത്രാലയം വിശദീകരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ പ്രാണഇകളെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍  പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading