പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കാട്ടാനാ ആക്രമണം. പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തുലാപ്പള്ളി സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന് സമീപമെത്തിയ കാട്ടാന കൃഷി നശിപ്പിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണമുണ്ടാകുകയായിരുന്നു. 58 കാരനായ ബിജു ഓട്ടോ ഡ്രൈവറാണ്.
അതേസമയം വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാണ്. ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
