ദോഹ: ഖത്തറിലെ താമസക്കാര്‍ക്ക് തൊഴിലുടമയെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും വിശദീകരിച്ച് തൊഴില്‍ മന്ത്രാലയം.
അംഗീകൃതവുമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി, ജോലിമാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മാറ്റത്തിനായി അപേക്ഷിക്കുന്നതിന് മുമ്പ് എന്തൊക്കെയാണ് ആവശ്യമായ രേഖകള്‍ എന്ന് പരിശോധിക്കുക. തൊഴിലാളിക്കോ സ്ഥാപനത്തിനോ മന്ത്രാലയത്തില്‍ നിന്ന് വിലക്കില്ല. തൊഴില്‍ മാറ്റത്തിനുള്ള പുതിയ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സാധുവായിരിക്കണം. എംപ്ലോയര്‍ മാറ്റത്തിന് മറ്റ് അപേക്ഷകള്‍ നിലവില്‍ ഉണ്ടായിരിക്കില്ല.
തൊഴിലാളിയുടെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കണം. തൊഴിലുടമയെ മാറ്റുന്നതിന് മന്ത്രാലയത്തിന്റെ എംപ്ലോയീ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. നാഷണല്‍ ഡോക്യുമെന്റേഷന്‍ സംവിധാനത്തിലൂടെ തൊഴിലാളിയുടെ ഡാറ്റയും പുതിയ സ്ഥാപനവും രേഖപ്പെടുത്താം. പുതിയ കരാറിന്റെ വിശദാംശങ്ങള്‍ നല്‍കി നിലവിലെ തൊഴിലുടമയെ അറിയിക്കുക. അപേക്ഷ അവലോകനം ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
തൊഴില്‍ മന്ത്രാലയം അപേക്ഷ അവലോകനം ചെയ്ത് അപ്രൂവല്‍ നല്‍കും. ശേഷം പുതിയ തൊഴില്‍ കരാര്‍ രേഖപ്പെടുത്തും. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന് അംഗീകാരത്തിനായി അപേക്ഷ കൈമാറും. തൊഴിലാളിയുടെ താമസ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി അപ്ഡേറ്റ് ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
