ദോഹ: ഖത്തറിൽ നാളെ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് അനുവദിച്ചു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ എല്ലാ മന്ത്രാലയങ്ങളിലും, സർക്കാർ ഏജൻസികളിലും, സ്ഥാപനങ്ങളിലും, പൊതു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് നാളെ, മാർച്ച് 1 ന് ഞായറാഴ്ച, റിമോട്ട് ജോലിയായിരിക്കുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറിയറ്റ് കൗൺസിൽ അറിയിച്ചു.
അതേസമയം സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിലെ ജീവനക്കാർ ഉൾപ്പെടെ അവശ്യ സർവീസ് സ്വഭാവമുള്ളവർക്ക് തീരുമാനം ബാധകമല്ല. സ്വകാര്യ ജീവനക്കാരുടെ ജോലി സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
