മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ‘ദുരൂഹമായി’ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍

1q 120

പാകിസ്ഥാന്‍:മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ട്. ഫ്രീ പ്രസ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടതായാണ് ബുധനാഴ്ച അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക മാധ്യമമായ എക്സില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നോ സൈന്യത്തില്‍ നിന്നോ സ്ഥിരീകരണമൊന്നും ലഭിച്ചില്ല.

ഈ വര്‍ഷം മെയ് മാസത്തിലും ഇമ്രാന്‍ ഖാന്റെ മരണം സംബന്ധിച്ച് സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് അവ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

അതിനിടെ ഇമ്രാന്‍ ഖാന്റെ അനുയായികള്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് കഴിഞ്ഞ ദിവസം തടിച്ചുകൂടി തങ്ങളുടെ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജയിലിന് പുറത്ത് നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading