പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി, സൈനികരെ കൊലപ്പെടുത്തി

1q 21

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി. തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവശ്യയിലെ ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയതായാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ട്രെയിനില്‍ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞതായും വിവരമുണ്ട്. ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ട്രെയിന്‍ റാഞ്ചിയതായി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ബലൂചിസ്ഥാന്‍ അധികൃതര്‍ അടിയന്തര സേവനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like