ദോഹ: ഖത്തറിലെ മുന്‍നിര ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ലോക പ്രമേഹ ദിനത്തില്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇമാറ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്ത ഇരുനൂറിലധികം പേര്‍ പരിശോധനക്ക് വിധേയരായി.
ബ്ലഡ് പ്രഷര്‍, ഡയബറ്റിസ്, SPO2, ബി എം ഐ, തുടങ്ങിയ പരിശോധനകളായിരുന്നു ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍, വുകൈര്‍ ഷോറൂമില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും എസിസി ഉപദേശക സമിതി അംഗവുമായ അഷറഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
