ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ -2024 ന്റെ ആറാമത് പതിപ്പ് നവംബറില്‍ നടക്കും. 2024 നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെയാണ് ഫെസ്റ്റിവല്‍. മാപ്സ് ഇന്റര്‍നാഷണല്‍ WLL ന്റെ സഹകരണത്തോടെ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലില്‍ 72 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 350-ലധികം കലാകാരന്മാര്‍ പങ്കെടുക്കും.
പതിനാലോളം ഇവന്റുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആയിരം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ശില്‍പങ്ങളുടെ പ്രദര്‍ശനം, പാനല്‍ ചര്‍ച്ചകള്‍, ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, പ്രേക്ഷകര്‍ക്ക് മുന്നില്‍ തത്സമയ പെയിന്റിംഗ്, സാംസ്‌കാരിക പര്യടനങ്ങള്‍, സംഗീത പരിപാടികള്‍, പങ്കെടുക്കുന്ന കലാസൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഫാഷന്‍ ഷോകളും സംഘടിപ്പിക്കും. നവംബര്‍ 30ന് മികച്ച കലാസൃഷ്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്ത് ഖത്തര്‍ രാജ്യാന്തര കലാമേള സമാപിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
