ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

yahya hamas

ഗസ: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ഗസയില്‍ നടന്ന ഇസ്രയേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗസയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചതായു അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നും ഇസ്രയേല്‍ അവകാശവാദം ഉന്നയിച്ചു.

ജൂലൈയില്‍ ഇസ്മായില്‍ ഹനിയയെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിന്‍വാര്‍ അധികാരമേറ്റത്. അതേസമയം മരണവാര്‍ത്ത ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം ഒക്ടബോറില്‍ ആരംഭിച്ച ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ 42,000 ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,139 പേര്‍ക്ക് ഇസ്രയേലില്‍ ജീവന്‍ നഷ്ടമായതായാണ് കണക്ക്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading