ദോഹ: ഖത്തറിൽ അൽ വക്രയിലെ ‘മൈ ആപ്പിൾ റെസ്റ്റോറന്റ്’ (My Apple Restaurant) അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം വിളമ്പിയതിനെത്തുടർന്ന് 30 ദിവസത്തേക്ക് അടച്ചുപൂട്ടാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടത്.
2026-ലെ 168-ാം നമ്പർ ഭരണപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 27, 2026 മുതൽ 30 ദിവസത്തേക്ക് അടച്ചുപൂട്ടാനാണ് ഉത്തരവ്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമപ്രകാരമാണ് നടപടി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, 184 എന്ന നമ്പറിൽ ‘യൂണിഫൈഡ് കോൾ സെന്ററുമായോ’ (Unified Call Centre) അല്ലെങ്കിൽ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
