ഞണ്ടുകളെ പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുട്ടയുള്ള ഞണ്ടുകളെ പിടിക്കരുത്, നടപടിയുണ്ടാകും

1q 217

ദോഹ: ഖത്തറില്‍ മുട്ടയുള്ള നീല ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം തുടരും. വര്‍ഷം മുഴുവന്‍ മുട്ട വഹിക്കുന്ന ഞണ്ടുകളെ പിടിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അതേസമയം നീല ഞണ്ടുകളെ പിടിക്കുന്നതിന് എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ മാത്രമേ ഇനിമുതല്‍ നിരോധിക്കുകയുള്ളൂ.

രാജ്യത്തെ ജലാശയങ്ങളില്‍ നിന്ന് നീല ഞണ്ട് മത്സ്യബന്ധനത്തിനുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്ന 2025 ലെ 108-ാം നമ്പര്‍ മന്ത്രിതല തീരുമാനം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. സമുദ്രജീവികളുടെ സുസ്ഥിരതയും സംരക്ഷണവും വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിടുന്നതാണ് പുതിയ തീരുമാനം. പുതിയ തീരുമാനപ്രകാരം, നീല ഞണ്ട് മത്സ്യബന്ധനത്തിനുള്ള സീസണല്‍ നിരോധനം ഇപ്പോള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും.

നേരത്തെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്ന് മാസത്തേക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഒരു മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാല്‍ മുട്ട വഹിക്കുന്ന നീല ഞണ്ടുകളെ പിടിക്കുന്നത് സ്ഥിരമായി നിരോധിച്ചിട്ടുണ്ട്.

ഞണ്ടുകളുടെ പുറംതൊലിക്ക് താഴെയുള്ള ദൃശ്യമായ മുട്ടകളാല്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ് നിരോധനം ഏര്‍പ്പെടുത്തിയ ഈ ‘സ്‌പോഞ്ചി’ പെണ്‍ ഞണ്ടുകള്‍. സമുദ്ര ജീവികള്‍ക്ക് സുസ്ഥിരമായ പ്രജനനം ഉറപ്പാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like