കൊച്ചി: കെട്ടിട പെര്‍മിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്പ്പറേഷന് ഉദ്യോഗസ്ഥ അറസ്റ്റില്‍. കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയാണ് വിജിലന്‍സ് പിടിയിലായത്. കെട്ടിട പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവെയാണ് ഉദ്യോഗസ്ഥ പിടിയിലായത്. പൊന്നുരുന്നിയില്‍ സ്വന്തം വാഹനത്തിലാണ് ഉദ്യോഗസ്ഥ എത്തിയത്.
കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടറാണ് തൃശൂര്‍ സ്വദേശിനിയായ സ്വപ്ന.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
