ഈദ് അവധി; ദോഹ മെട്രോയുടെ സമയക്രമം വിശദമായി

doha metro 2

ദോഹ: ഈദുള്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ ഹമദ് വിമാനത്താവളത്തിലേക്കുള്ള മെട്രോ സ്‌റ്റേഷന്റെ (എച്ച്‌ഐഎ) സ്റ്റേഷന്‍ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്‌ഐഎ) മെട്രോ സ്റ്റേഷനില്‍ പ്രത്യേക പ്രവര്‍ത്തന സമയത്തില്‍ പ്രവര്‍ത്തിക്കും. റെഡ് ലൈനിലുള്ള എച്ച്‌ഐഎ സ്റ്റേഷന്‍ പുലര്‍ച്ചെ 5.37 മുതല്‍ പ്രവര്‍ത്തിക്കും. ഈദ് അല്‍ ഫിത്തറിന്റെ മൂന്ന് ദിവസങ്ങളിലും അവസാന ട്രെയിന്‍ പുലര്‍ച്ചെ 12:45 ന് (+1) പുറപ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like