അബുദാബി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷയ്ക്കായി അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പരീക്ഷ ആരംഭിക്കാൻ 2 ആഴ്ച മാത്രമാണ് ശേഷിക്കുന്നത്. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനവും നടത്തിപ്പും സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച നിയമാവലികൾ സ്കൂൾ പ്രിൻസിപ്പൽമാർ വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. ഈ മാസം 15ന് പരീക്ഷ ആരംഭിക്കും.
പരീക്ഷാ നിയമങ്ങൾ, നിയമലംഘനങ്ങളുടെ അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെയും മാതാപിതാക്കളെയും ബോധവൽകരിച്ചു തുടങ്ങി.കോപ്പിയടി തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും വ്യക്തമാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നതുൾപ്പെടെ നിയമ ലംഘിക്കുന്ന വിദ്യാർഥികളുടെ നിലവിലെയും ഭാവിയിലെയും പരീക്ഷകൾ റദ്ദാക്കുന്നത് അടക്കമുള്ള അയോഗ്യതയോ വിലക്കോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോൺ, ഹെൽത്ത് ബാൻഡുകൾ, മൈക്രോഫോൺ/ക്യാമറകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ, കാൽക്കുലേറ്റർ, ലോഗ് ടേബിൾ, പെൻഡ്രൈവ്, പേപ്പർ, സ്കാനർ, അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, വോലറ്റുകൾ, ഹാൻഡ് ബാഗുകൾ, കൂളിങ് ഗ്ലാസ്, ഭക്ഷണം (പ്രമേഹ വിദ്യാർഥികൾ ഒഴികെ).
മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോൺ, ഹെൽത്ത് ബാൻഡുകൾ, മൈക്രോഫോൺ/ക്യാമറകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ, കാൽക്കുലേറ്റർ, ലോഗ് ടേബിൾ, പെൻഡ്രൈവ്, പേപ്പർ, സ്കാനർ, അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, വോലറ്റുകൾ, ഹാൻഡ് ബാഗുകൾ, കൂളിങ് ഗ്ലാസ്, ഭക്ഷണം (പ്രമേഹ വിദ്യാർഥികൾ ഒഴികെ) എന്നിവ പരീക്ഷയ്ക്ക് അനുവദിക്കില്ല.
അതേസമയം അഡ്മിറ്റ് കാർഡ്, സ്കൂൾ ഐഡന്റിറ്റി കാർഡ് (റെഗുലർ വിദ്യാർഥികൾ), സർക്കാർ നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (സ്വകാര്യ വിദ്യാർഥികൾ). പുറമേയ്ക്ക് കാണത്തക്കവിധമുള്ള സുതാര്യമായ പൗച്ച്/വെള്ളക്കുപ്പി, ഇൻസ്ട്രുമെന്റ് ബോക്സ്, നീല/റോയൽ ബ്ലൂ പേനകൾ, സ്കെയിൽ, ഇറേസർ, റൈറ്റിങ് പാഡ്, അനലോഗ് വാച്ച്, മെട്രോ കാർഡ്, ബസ് പാസ്, പണം എന്നിവ അനുവദിക്കും
റെഗുലർ വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോം നിർബന്ധമാണ്. സ്വകാര്യ വിദ്യാർഥികൾ മാന്യമായ വസ്ത്രം ധരിക്കണമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
